< Back
Kerala

Kerala
പേരൂലിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയില്‍
|7 May 2024 4:00 PM IST
മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയാണ് അക്രമം നടത്താൻ കാരണം
കണ്ണൂർ: കണ്ണൂർ പേരൂലിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മരുമകന്റെ രക്ഷിതാക്കളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയാണ് അക്രമം നടത്താൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ജനുവരിയിലാണ് പവിത്രന്റെ മകൾ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്. പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.