< Back
Kerala
Son killed father in Alappuzha Punnapra,Son killed father,crime news,alappuzha news,latest malayalam news,ആലപ്പുഴ പുന്നപ്രയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി
Kerala

പുന്നപ്രയിൽ കിടപ്പുരോഗിയായ വയോധികന്‍റെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍

Web Desk
|
24 Nov 2023 1:02 PM IST

കട്ടിലിൽ നിന്ന് വീണ് മരിച്ചെന്നാണ് സെബിൻ പൊലീസിനെ അറിയിച്ചത്

ആലപ്പുഴ: പുന്നപ്രയിൽ 65 കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കിടപ്പുരോഗിയായ പനച്ചുവട് സ്വദേശി അറുപത്തിഅഞ്ചുകാരനായ സെബാസ്റ്റ്യനെ മകൻ വാക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലിൽ നിന്ന് വീണ് മരിച്ചെന്നാണ് സെബിൻ പൊലീസിനെ അറിയിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് സെബാസ്റ്റ്യന്റെ മരണവിവരം പുറത്തുവരുന്നത്. പിതാവിനെ കട്ടിലിൽ നിന്ന് വീണ നിലയിൽ കണ്ടതെന്നാണ് മൂത്തമകൻ സെബിൻ അയൽക്കാരോടും പൊലീസിനോടും പറഞ്ഞത്. കട്ടിലിൽ നിന്ന് വീണതാകാം എന്ന് പ്രതി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പുന്നപ്ര പൊലീസിന് ഇൻക്വസ്റ്റിൽ തന്നെ സംശയങ്ങൾ തോന്നിയിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിലാണ് അടിയേറ്റ കാര്യം വ്യക്തമായത്. മൂത്തമകൻ സെബിനെ ചോദ്യം ചെയ്തതിൽ നിന്നും കൊലപാതകം ആണെന്ന് തെളിഞ്ഞു. വാക്കർ കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയുമാണ് കൊലപ്പെടുത്തിയത് എന്ന് സെബിൻ പൊലീസിനോട് സമ്മതിച്ചു.

ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വാഹന അപകടത്തിൽ പരിക്കേറ്റ സെബാസ്റ്റ്യൻ നാല് വർഷമായി കിടപ്പിലാണ്. സെബാസ്റ്റ്യന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. പിതാവിനെ ശുശ്രൂഷിച്ചു മനം മടുത്തു കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.


Similar Posts