< Back
Kerala
തിരുവനന്തപുരത്ത്  മകൻ അമ്മയെ ചവിട്ടിക്കൊന്നു
Kerala

തിരുവനന്തപുരത്ത് മകൻ അമ്മയെ ചവിട്ടിക്കൊന്നു

Web Desk
|
21 May 2025 8:52 AM IST

തേക്കട സ്വദേശി ഓമനയാണ് മരിച്ചത്

തിരുവനന്തപുരം: തേക്കടയിൽ മദ്യലഹരിയിൽ അമ്മയെ ചവിട്ടിക്കൊന്നു. ഓമന (75) ആണ് മരിച്ചത്. മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠന്‍റെ ആക്രമണത്തില്‍ ഓമനയുടെ ശരീരത്തിൽ നിരവധി പൊട്ടലുകളുണ്ടായിരുന്നു. നാട്ടുകാരാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഓമനയെ നാട്ടുകാര്‍മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍റെ ആക്രമണം. നേരത്തെയും മണികണ്ഠന്‍ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.


Similar Posts