< Back
Kerala

Kerala
തൃശൂരിൽ മദ്യലഹരിയിലായിരുന്ന മകന്റെ മർദനമേറ്റ് അച്ഛൻ കൊല്ലപ്പെട്ടു
|8 April 2023 2:24 AM IST
കോടന്നൂർ സ്വദേശി ജോയ് (60) ആണ് മരിച്ചത്
തൃശൂർ: തൃശൂർ കോടന്നൂരിൽ മദ്യലഹരിയിലായിരുന്ന മകന്റെ മർദനമേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി ജോയ് (60) ആണ് മരിച്ചത്. മകൻ റിജോയെ ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു...
ഇന്നലെ രാത്രി എട്ട് മണിയോടു കൂടിയായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു റിജോ. എട്ട് മണിയായപ്പോൾ വിളിച്ചുണർത്തിയില്ല എന്നാരോപിച്ചാണ് ഇയാൾ പിതാവിനെ മർദിച്ചത്.
റിജോയെ ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്