< Back
Kerala

Kerala
തിരുവനന്തപുരത്ത് മകൻ അമ്മയെ തീ കൊളുത്തിക്കൊന്നു
|26 Jan 2024 10:29 AM IST
വെള്ളറട സ്വദേശി നളിനിയാണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ അമ്മയെ മകൻ തീ കൊളുത്തി. വെള്ളറട സ്വദേശി നളിനി (60) താണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.