< Back
Kerala

Kerala
പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത മകന്‍ അറസ്റ്റിൽ
|27 Sept 2023 7:03 AM IST
പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി വീടും വസ്തുക്കളും കൈവശപ്പെടുത്തുകയായിരുന്നു
കോട്ടയം: മുട്ടമ്പലത്ത് പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കുളങ്ങര പുത്തൻപറമ്പിൽ കെ.ആർ ചന്ദ്രനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി മുട്ടമ്പലം ഭാഗത്തുള്ള വീടും, വസ്തുവും കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സഹോദരി കോടതിയിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ചന്ദ്രനെ റിമാൻഡ് ചെയ്തു.