< Back
Kerala
മന്ത്രമില്ലാതെ മായകളില്ലാതെ...; മിന്നൽ മുരളിയിലെ പുതിയ ഗാനമെത്തി
Kerala

'മന്ത്രമില്ലാതെ മായകളില്ലാതെ...'; മിന്നൽ മുരളിയിലെ പുതിയ ഗാനമെത്തി

Web Desk
|
8 Dec 2021 5:45 PM IST

മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാൻ

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം മിന്നൽ മുരളിയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. എടുക്കാ കാശായ് എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത അശോക്.

'മിന്നൽ മുരളി' എന്ന അമാനുഷിക കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫളിക്‌സ് വഴിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.

എന്നാൽ അതിനു മുൻപ് ഡിസംബർ 16 ന് ജിയോ മാമി മുംബൈ ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. ഫിലിം ഫെസ്റ്റിവലിന്റെ ചെയർപേഴ്സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിന്റെ ഫെസ്റ്റിവൽ പ്രീമിയർ പ്രഖ്യാപിച്ചത്.

Related Tags :
Similar Posts