< Back
Kerala

Kerala
തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തു; സോണിയ ഗാന്ധി
|20 Dec 2025 4:21 PM IST
കരിനിയമത്തിനെതിരെ പോരാടാൻ താനും കോൺഗ്രസും പ്രതിജ്ഞാബദ്ധരെന്നും സോണിയ ഗാന്ധി പറഞ്ഞു
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണെന്ന് സോണിയ ഗാന്ധി. പ്രതിപക്ഷത്തിനെ വിശ്വാസത്തിൽ എടുക്കാതെ പുതിയ ബില്ല് പാസാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 11 വർഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചു. തൊഴിലില്ലാത്തവരുടെയുംദരിദ്രരുടെയും, പിന്നാക്കം നിന്നവരുടെയും താല്പര്യങ്ങൾ അവഗണിച്ചു.
ഡൽഹിയിൽ ഇരിക്കുന്ന സർക്കാർ ആർക്ക് തൊഴിൽ, തൊഴിൽ എത്ര, എവിടെ, ഏതുതരം തൊഴിൽ എന്നിവ ലഭിക്കുമെന്ന് തീരുമാനിക്കും. സർക്കാർ ഏകപക്ഷീയമായി പദ്ധതിയുടെ രൂപവും ഭാവവും മാറ്റി. പുതിയ ബില്ലിലൂടെ മോദി സർക്കാർ പാവപ്പെട്ടവർക്ക് മേൽ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്.കരിനിയമത്തിനെതിരെ പോരാടാൻ താനും കോൺഗ്രസും പ്രതിജ്ഞാബദ്ധരെന്നും സോണിയ ഗാന്ധി പറഞ്ഞു