< Back
Kerala

Kerala
ചേർത്തലയിൽ പിതാവിനെ മർദിച്ച കേസിൽ മക്കൾ അറസ്റ്റിൽ
|25 Aug 2025 10:31 PM IST
പുതിയകാവ് സ്വദേശികളായ അഖിൽ, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ: ചേർത്തലയിൽ പിതാവിനെ മർദിച്ച സംഭവത്തില്‍ മക്കൾ അറസ്റ്റിൽ. പുതിയകാവ് സ്വദേശികളായ അഖിൽ, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരട്ട സഹോദരങ്ങളിൽ അഖിലാണ് പിതാവിനെ ക്രൂരമായി മർദ്ദിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത.
നിഖിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.അമ്മയ്ക്കും സഹോദരനും മുൻപിൽ വെച്ചായിരുന്നു ആക്രമണം നടന്നതെങ്കിലും ആരും പിടിച്ചു മാറ്റാൻ നിന്നില്ല.