< Back
Kerala
soothravakyam movie producer about vincy alligation
Kerala

'ഷൂട്ടിനിടയിൽ അങ്ങനെ ഒരു വിഷയം ഉണ്ടായിട്ടില്ല'; വിൻസിയുടെ വെളിപ്പെടുത്തലിൽ 'സൂത്രവാക്യം' സിനിമയുടെ അണിയറ പ്രവർത്തകർ

Web Desk
|
19 April 2025 6:14 PM IST

ആഭ്യന്തര പരാതി പരിഹാര സമിതിക്ക് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സംഭവിച്ചത് എന്ത് തന്നെയായാലും വിൻസിക്ക് ഒപ്പമാണെന്നും പ്രൊഡ്യൂസർ ശ്രീകാന്ത് പറഞ്ഞു.

കൊച്ചി: ഷൈൻ ടോം ചാക്കോക്ക് എതിരായ നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ പ്രതികരണവുമായി 'സൂത്രവാക്യം' സിനിമയുടെ അണിയറ പ്രവർത്തകർ. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് നിർമാതാവ് ശ്രീകാന്തും സംവിധായകൻ യൂജിനും പറഞ്ഞു.

ചീഫ് ടെക്‌നിഷ്യൻമാരിൽ ആരുടെ അടുത്തും വിൻസി പറഞ്ഞിട്ടില്ല. വേറെ ആരുടെയെങ്കിലും അടുത്ത് പറഞ്ഞോ എന്നറിയില്ല. വിൻസി പറഞ്ഞ സഹതാരവും അങ്ങനെ പോയതായി അറിയില്ല. തങ്ങളുടെ സെറ്റിൽ നിന്ന് ആരും കരഞ്ഞുപോയിട്ടില്ലെന്നും അണിയറക്കാർ പറഞ്ഞു.

മുമ്പ് വിഷയങ്ങൾ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് വിഷയം അറിഞ്ഞത്. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരുമായും സംസാരിക്കും. 21ന് സിറ്റിങ് നിശ്ചയിച്ചിട്ടുണ്ട്. വിവാദങ്ങളിൽ ഖേദമുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സംഭവിച്ചത് എന്ത് തന്നെയായാലും വിൻസിക്ക് ഒപ്പമാണെന്നും പ്രൊഡ്യൂസർ വ്യക്തമാക്കി.


Similar Posts