< Back
Kerala
Sorry for took some oil; Anonymous note goes viral
Kerala

'കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ട് തരിക'; വൈറലായി അജ്ഞാതന്റെ കുറിപ്പ്

Web Desk
|
25 July 2023 4:45 PM IST

വഴിയിൽ വെച്ച് പെട്രോൾ തീർന്നു പോയെന്നും പമ്പ് വരെയെത്താനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുത്തെന്നുമാണ് ഈ കുറിപ്പിലുള്ളത്

കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി എടുത്ത ശേഷം മാപ്പ് ചോദിച്ച് അജ്ഞാതൻ. രണ്ട് നാണയ തുട്ടുകൾക്കൊപ്പം മാപ്പപേക്ഷിച്ചു കൊണ്ട് അജ്ഞാതൻ എഴുതി വെച്ച കുറിപ്പാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വഴിയിൽ വെച്ച് പെട്രോൾ തീർന്നു പോയെന്നും പമ്പ് വരെയെത്താനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുത്തെന്നുമാണ് ഈ കുറിപ്പിലുള്ളത്.

കോഴിക്കോട് ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺ ലാലിനാണ് രസകരമായ അനുഭവമുണ്ടായത്. ഇദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

'കോഴിക്കോട് ബൈപ്പാസിൽ പാർക്ക് ചെയ്ത എന്റെ ബുള്ളറ്റിലാണ് ആരോ കുറിപ്പെഴുതി വെച്ചിട്ട് പോയത്. കൈ നിറയെ ധനമുള്ളവനല്ല മനസ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ' എന്ന അടിക്കുറിപ്പോടെയാണ് അരുൺ ലാൽ കുറിപ്പും നാണയങ്ങളും അടങ്ങിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

'കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ട് തരുക. ഗതികേട് കൊണ്ടാണ് എന്ന് ഞങ്ങൾ. പത്ത് രൂപ ഇതിൽ വെച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല അത് കൊണ്ടാണ്.' എന്നതായിരുന്നു അജ്ഞാതന്റെ കുറിപ്പിന്റെ ഉള്ളടക്കം.

Similar Posts