< Back
Kerala
sp sujith das
Kerala

പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി വിശദീകരണം ചോദിച്ചതിനും നിഷേധാത്മക നിലപാട് സ്വീകരിച്ച് എസ്പി സുജിത് ദാസ്

Web Desk
|
26 Sept 2024 6:31 AM IST

ചട്ടലംഘനം നടത്തിയ സുജിത് ദാസിനോട് വീണ്ടും വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകിയില്ല

മലപ്പുറം: സംസ്ഥാന പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി വിശദീകരണം ചോദിച്ചതിനും നിഷേധാത്മക നിലപാട് സ്വീകരിച്ച് എസ്പി സുജിത് ദാസ് . സുജിത് ദാസിന് എതിരായ പരാതിയിൽ നിലമ്പൂർ ഡിവൈഎസ്പിയാണ് മറുപടി നൽകിയത്. ചട്ടലംഘനം നടത്തിയ സുജിത് ദാസിനോട് വീണ്ടും വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകിയില്ല. മലപ്പുറത്ത് അടുത്ത തവണ നടക്കുന്ന സിറ്റിങ്ങിലേക്ക് സുജിത് ദാസിനെ വിളിച്ച് വരുത്തും.

കാളികാവിലെ കുടുംബത്തെ ആക്രമിച്ച പ്രതികളെ രക്ഷപെടാൻ സഹായിച്ച പൊലീസ് ഉദ്യോഗന്ഥർക്ക് എതിരെ നടപടി ആവശ്യപെട്ടാണ് ജില്ലാ പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിയിൽ പരാതി നൽകിയത്. പരാതിപോലും സ്വീകരിക്കാൻ തയ്യറാവാതെ അന്നത്തെ എസ്പി കേസ് അട്ടിമറിച്ചു എന്നാണ് പുതിയ പരാതി . സുജിത് ദാസിനെതിരെ സംസ്ഥാന പൊലീസ് കംപ്ലയൻ്റ് അതോറിറ്റിക്ക് പരാതി നൽകി . ഇതിന് വിശദീകരണം നൽകിയത് സുജിത് ദാസല്ലെന്നും ഡിവൈഎസ്പിയാണെന്നും സംസ്ഥാന പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥർ പരാതിക്കാരനായ സൽമാനുൽ ഫാരിസിനെ അറിയിച്ചു.

എസ്പി സുജിത് ദാസ് നേരിട്ട് തന്നെ വിശദീകരണം നൽകണമെന്ന് പറഞ്ഞ് സംസ്ഥാന പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി കത്ത് നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. കോസിജുഡിഷ്യൽ അധികാരമുള്ള സംവിധാനത്തെ പോലും സജിത് ദാസ് വക വെക്കുന്നില്ലന്നാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. മലപ്പുറത്ത് അടുത്ത തവണ നടക്കുന്ന പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി സിറ്റിങ്ങിലേക്ക് സുജിത് ദാസിനെ വിളിച്ച് വരുത്തും.



Related Tags :
Similar Posts