< Back
Kerala
പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെയുണ്ടായിരുന്നയാൾ,മാതൃകയായി മുന്നിൽ നടന്ന സഖാവ്: അനുസ്മരിച്ച് സ്പീക്കർ
Kerala

'പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെയുണ്ടായിരുന്നയാൾ,മാതൃകയായി മുന്നിൽ നടന്ന സഖാവ്': അനുസ്മരിച്ച് സ്പീക്കർ

Web Desk
|
2 Oct 2022 12:46 AM IST

അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നതെന്നും എ.എൻ ഷംസീർ

കൊടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തെ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കോടിയേരി തനിക്ക് തല മുതിർന്ന നേതാവ് മാത്രമായിരുന്നില്ലെന്നും പിതൃതുല്യമായ വാത്സല്യത്തോടെ കൂടെ ഉണ്ടായിരുന്നയാളായിരുന്നുവെന്നും എൻ.എൻ ഷംസീർ പറഞ്ഞു.

"സഖാവ് കൊടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ, കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു.

അയൽവാസിയും കുടുംബ സുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നത്.

ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് - രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും. സഖാവേ, അഭിവാദ്യങ്ങൾ. അങ്ങ് പകർന്നു തന്ന പാഠങ്ങൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് എന്റെ ആദരാഞ്ജലി". എൻ.എൻ ഷംസീർ പറഞ്ഞു.

Similar Posts