< Back
Kerala
Speaker AN Shamseer about CM foreign trip
Kerala

ലോകത്ത് എവിടെയിരുന്നും ഭരിക്കാൻ പറ്റും; സിസ്റ്റം തകർക്കാൻ കൂട്ടുനിൽക്കരുത്: സ്പീക്കർ എ.എൻ ഷംസീർ

Web Desk
|
6 July 2025 8:06 PM IST

ആരോ​ഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ ചുമതല ആരെയും ഏൽപ്പിക്കേണ്ട ആവശ്യമില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ലോകത്ത് എവിടെയിരുന്നാലും ഭരണം നടത്താൻ പറ്റും. ഇപ്പോൾ അതിനുള്ള സംവിധാനങ്ങളുണ്ട്. 10 ദിവസം കഴിഞ്ഞാൽ തിരിച്ചുവരുമെന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്നും സ്പീക്കർ പറഞ്ഞു.

സിസ്റ്റത്തെ തകർക്കുന്ന ആവശ്യമില്ലാത്ത വാർത്തകൾ കൊടുക്കരുതെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ ആശുപത്രികളെയാണ്. സിസ്റ്റം തകർക്കാൻ മാധ്യമപ്രവർത്തകർ കൂട്ടുനിൽക്കരുത്. പ്രതിഷേധിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ടാവണം. മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ല. ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നതുപോലെ അല്ല വീട്. സമരം ചെയ്യുന്നവരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സ്പീക്കർ പറഞ്ഞു.

Similar Posts