< Back
Kerala

Kerala
സ്പീക്കർ എ.എൻ ഷംസീറിന്റെ കാർ അപകടത്തിൽപ്പെട്ടു
|30 July 2023 1:14 PM IST
കണ്ണൂർ പാനൂർ ജംഗ്ഷനിൽ വെച്ച് സ്പീക്കറുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
കണ്ണൂർ: കണ്ണൂരിൽ സ്പീക്കർ എ എൻ ഷംസീറിന്റെ കാർ അപകടത്തിൽപ്പെട്ടു. പാനൂർ ജംഗ്ഷനിൽ വെച്ച് സ്പീക്കറുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കടവത്തൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തലശേരിയിൽ നിന്ന് പോകുമ്പോഴായിരുന്നു അപകടം. പൈലറ്റ് വാഹനം കടന്നുപോയ ഉടനെയാണ് മറ്റ് കാർ ഇടിച്ചത്. വാഹനത്തിന്റെ ബോണറ്റിൽ പൊട്ടലുണ്ടെന്നല്ലാതെ മറ്റ് നാശനഷ്ടങ്ങളില്ല. അതേ വാഹനത്തിൽ തന്നെയാണ് സ്പീക്കർ കടവത്തൂരിലേക്ക് യാത്ര തുടർന്നത്. ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.