< Back
Kerala
ഗണേഷ് കുമാറിന്‍റേത് കുടുംബ പ്രശ്നം; പിന്തുണയുമായി സ്പീക്കര്‍ എ.എൻ ഷംസീർ
Kerala

'ഗണേഷ് കുമാറിന്‍റേത് കുടുംബ പ്രശ്നം'; പിന്തുണയുമായി സ്പീക്കര്‍ എ.എൻ ഷംസീർ

Web Desk
|
10 March 2026 12:46 PM IST

സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും എ.എൻ ഷംസീർ പറഞ്ഞു

കോഴിക്കോട്: മന്ത്രി കെ.ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ.ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നമാണ്.പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്.അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു. ജനമാണ് യജമാനൻമാർ, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും സ്പീക്കർ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി എ.എൻ ഷംസീർ രംഗത്തെത്തി. ചില സമയത്തെങ്കിലും മാധ്യമങ്ങൾ കൊട്ടേഷൻ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുണ്ട്. വാർത്തകൾ നിർഭയമായി റിപ്പോർട്ട് ചെയ്യണം. ഭരണകൂടത്തിൻ്റെ പിആർ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങൾ മാറിയിരിക്കുന്നു.സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും എ.എൻ ഷംസീർ പറഞ്ഞു.

വാളകത്തെ കുടുംബവീട്ടിൽ വച്ച് ഗണേശിനെ ഒരു സ്ത്രീക്കൊപ്പം മോശമായ രീതിയിൽ കണ്ടു എന്നായിരുന്നു ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദുവിന്‍റെ ആരോപണം. അതിന്‍റെ ചിത്രങ്ങൾ എടുത്ത ഫോൺ ബലമായി പിടിച്ച് വാങ്ങാൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ശ്രമിച്ചു എന്നും ആരോപിച്ചിരുന്നു.വാളകത്തെ വീട്ടിലേക്ക് പൊലീസിനെ കയറാൻ ഗണേശന്റെ സ്റ്റാഫുകൾ സമ്മതിച്ചില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. എന്നാല്‍ പരാതി പരിഹരിച്ചെന്നും ഗണേഷ് കുമാര്‍ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നും ഭാര്യ ബിന്ദു മേനോൻ ഇന്ന് പറഞ്ഞിരുന്നു. പരാതിയുമായി പോകില്ലെന്ന് ബിന്ദു പറഞ്ഞതായാണ് വിവരം. തന്‍റെ ഇന്നലത്തെ പ്രതികരണം വൈകാരികമാണെന്നും ഭാര്യ പറഞ്ഞു.


Similar Posts