< Back
Kerala
റോജി എം ജോണിന് സ്പീക്കറുടെ വിമർശനം
Kerala

റോജി എം ജോണിന് സ്പീക്കറുടെ വിമർശനം

Web Desk
|
10 Nov 2021 11:03 AM IST

മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്ന് സ്പീക്കർ

റോജി എം ജോണിന് സ്പീക്കറുടെ വിമർശനം. മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു .റോജി എപ്പോഴും വേറൊരു ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഉപചോദ്യം അനുവദിക്കുന്നതിൽ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിനായിരുന്നു സ്പീക്കറുടെ മറുപടി.

എല്ലാവർക്കും പരിഗണന നൽകുന്നുണ്ടെന്നും പക്ഷപാതം കാണിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. ന്യായമായ പരിഗണന എല്ലാവർക്കും നൽകാറുണ്ട്. പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ, ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാറുണ്ടെന്നും സ്പീക്കർ പറഞ്ഞു.

Similar Posts