< Back
Kerala
പ്രതിപക്ഷത്തെ അപമാനിക്കുന്ന ചോദ്യത്തിന് സ്പീക്കറുടെ റൂളിങ്
Kerala

പ്രതിപക്ഷത്തെ അപമാനിക്കുന്ന ചോദ്യത്തിന് സ്പീക്കറുടെ റൂളിങ്

Web Desk
|
8 Jun 2021 10:36 AM IST

ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമര്‍ശത്തില്‍ കഴിഞ്ഞദിവസം പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരമാർശമുള്ള ചോദ്യം അനുവദിച്ചതിൽ സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ മനപൂർവ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കർ എംബി രാജേഷ്. ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമർശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയായിരുന്നു സ്പീക്കറുടെ റൂളിങ്. ഈ ചോദ്യത്തിനെതിരെ കഴിഞ്ഞദിവസം പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

ആ ചോദ്യം അനുവദിച്ചതിൽ മനപൂർവ്വമല്ലാത്ത വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇത്തരം വീഴ്ച ഉണ്ടാക്കാതെ നിയമസഭാ സെക്രട്ടേറിയറ്റ് നോക്കണമെന്നും റൂളിംഗില്‍ പറഞ്ഞു.

Similar Posts