< Back
Kerala

Kerala
കോവിഡ്; സമ്പർക്കപ്പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ് റദ്ദ് ചെയ്തു
|22 Jan 2022 12:47 PM IST
സമ്പര്‍ക്കമുള്ളവര്‍ അക്കാര്യം ഓഫീസില്‍ വെളിപ്പെടുത്തുകയും സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷണം നടത്തുകയും വേണം
കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് റദ്ദ് ചെയ്തതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

സമ്പര്‍ക്കമുള്ളവര്‍ അക്കാര്യം ഓഫീസില്‍ വെളിപ്പെടുത്തുകയും സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷണം നടത്തുകയും വേണം. രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രാകാരം നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു