< Back
Kerala
ലക്ഷദ്വീപില്‍ ബോധവത്ക്കരണത്തിന് പ്രത്യേക ഉദ്യോഗസ്ഥര്‍
Kerala

ലക്ഷദ്വീപില്‍ ബോധവത്ക്കരണത്തിന് പ്രത്യേക ഉദ്യോഗസ്ഥര്‍

Web Desk
|
1 Jun 2021 9:16 AM IST

ഓരോ ദ്വീപിലും ഐ.എ.എ എസ് ,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി

ലക്ഷദ്വീപില്‍ ബോധവത്ക്കരണത്തിന് പ്രത്യേക ഉദ്യോഗസ്ഥര്‍. ഓരോ ദ്വീപിലും ഐ.എ.എ എസ് ,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ദ്വീപിലെ ജനങ്ങളെ വികസന കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കുകയാണ് ഉദ്ദേശ്യം.ദ്വീപിന്‍റെ വികസനവും കോവിഡ് സാഹചര്യ നിരീക്ഷണവുമെന്ന് ഒൌദ്യോഗിക വിശദീകരണം.

ഏഴ് സെക്രട്ടറിമാര്‍ക്കാണ് ഓരോ ദ്വീപിന്‍റെയും ചുമതല നല്‍കി കലക്ടര്‍ ഉത്തരവിറക്കിയത്. വികസന കാര്യങ്ങള്‍ നടപ്പാക്കുക, പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കാര്യങ്ങള്‍ മനസിലാക്കിക്കുക, കോവിഡ് നിയന്ത്രണം, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,ശുചിത്വം എന്നിവയാണ് ഉദ്യോഗസ്ഥരുടെ ചുമതല ഓരോ ദ്വീപിലും താമസിച്ച് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം ഫിനാന്‍സ് സെക്രട്ടറിയായ അമിത് സതി, അമിനി കടമത്ത് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി വിജേന്ദ്ര സിംഗ് റാവത്ത്, ആന്ദോത്ത്പോര്‍ട്ട് ചുമതലയുള്ള ശിവകുമാര്‍ ആന്ദോത്ത്, അമിത് വര്‍മ്മ ഐ.പി.എസ്, മിനിക്കോയി ഫോറസ്റ്റ് ചുമതലയുള്ള ദാമോദര്‍ എ.റ്റി, അഗത്തി-ഒ പി മിശ്ര, ചെത്തിലത്ത് ,ലേക് രാജ്- കില്‍ത്താന്‍ ദ്വീപ് എന്നിവര്‍ക്കാണ് ചുമതല.



Similar Posts