< Back
Kerala

Kerala
ഫലസ്തീൻ ജനതക്കായി കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന
|27 Oct 2023 5:13 PM IST
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശപ്രകാരമാണ് പ്രാർത്ഥന നടന്നത്
മലപ്പുറം: ഫലസ്തീൻ ജനതക്കായി കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശപ്രകാരമാണ് ജുമുഅ നമസ്‌ക്കാരത്തിന് ശേഷം പ്രാർത്ഥന നടന്നത്. ഫലസ്തീനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചത്തലത്തിലാണ് പള്ളികളിൽ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചത്.
ഈ മാസം 31ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രാർത്ഥന സംഗമങ്ങൾ നടത്താനും സമസ്ത കേരള ജംഇയത്തുൽ ഉലമ തീരുമാനിച്ചിട്ടുണ്ട്. മറ്റ് പള്ളികളിലും ഫലസ്തീൻ ജനതക്കായി പ്രാർത്ഥനകൾ സംഘടിപ്പിച്ചു. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങളും നടന്നു.
Special prayers for the Palestinian people in mosques in Kerala