< Back
Kerala
മുണ്ടക്കൈ ദുരന്തത്തിൽ പൊലിഞ്ഞത് 52 വിദ്യാര്‍ഥികളുടെ ജീവന്‍; സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും
Kerala

മുണ്ടക്കൈ ദുരന്തത്തിൽ പൊലിഞ്ഞത് 52 വിദ്യാര്‍ഥികളുടെ ജീവന്‍; സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

Web Desk
|
30 July 2025 6:37 AM IST

രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി

കോഴിക്കോട്: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവർക്ക് ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികൾ ആദരമർപ്പിക്കും. മഹാ ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായാണ് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കുക. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായെന്നാണ് കണക്ക്. മരിച്ചുപോയ വിദ്യാർഥികളോടുള്ള ആദരസൂചകമായും, കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായും ആണ് മൗനം ആചരിക്കുന്നത്. ആകെ 330 പേര്‍ ദുരന്തത്തില്‍ മരിച്ചെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്.


Similar Posts