< Back
Kerala
ശബരിമല മേൽശാന്തി നിയമന വിജ്ഞാപനം; ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്
Kerala

ശബരിമല മേൽശാന്തി നിയമന വിജ്ഞാപനം; ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്

Web Desk
|
2 Dec 2022 4:39 PM IST

കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണൻ ആയിരിക്കണം അപേക്ഷകനെന്നാണ് വിജ്ഞാപനത്തിലെ വ്യവസ്ഥ.

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമന വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തുക.

തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത കോടതി പരിഗണിക്കും. വിജ്ഞാപനത്തിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണൻ ആയിരിക്കണം അപേക്ഷകനെന്നാണ് വിജ്ഞാപനത്തിലെ വ്യവസ്ഥ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

Similar Posts