< Back
Kerala

Kerala
റിവ്യൂ ബോംബിങ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു
|29 Oct 2023 9:11 AM IST
എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
കൊച്ചി: സിനിമ റിവ്യൂ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാവും.
ഹൈക്കോടതി നിർദേശപ്രകാരമാണ് റിവ്യൂ ബോംബിങ് നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ ദിവസം സമർപ്പിച്ചത്. അപകീർത്തികരമായ റിവ്യൂ നൽകിയാൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകാം. ഇതിന്റെ തുടർച്ചയായാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്.