< Back
Kerala

V Muraleedharan
Kerala
വി. മുരളീധരന്റെ വീടിന് നേരെയുള്ള ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും
|9 Feb 2023 5:56 PM IST
ഇന്ന് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലുള്ള വീടിന് നേരെ നടന്ന ആക്രമണം കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.
ഇന്ന് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമമോ, ആക്രമണമോ ആകാമെന്നാണ് പൊലീസ് നിഗമനം. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
Special team to investigate the attack on V. Muralidharan's house