< Back
Kerala

Kerala
'പൈസയില്ല, ഇന്ധനവും..' സ്‌പൈസ് ജെറ്റ് സർവീസ് മുടങ്ങി, യാത്രക്കാർ പ്രതിസന്ധിയിൽ
|4 Sept 2024 10:59 AM IST
കോഴിക്കോട്: സ്പൈസ് ജെറ്റ് വിമാനത്തിന്റെ സർവീസ് മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ പ്രതിസന്ധിയിലായി. ദുബൈയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനമാണ് രണ്ടുദിവസമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്താത്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനം ലഭിക്കാത്തതിനാൽ ആണ് വിമാനം എത്താത്തത് എന്നാണ് വിശദീകരണം. യാത്രക്കാരോട് വീട്ടിലേക്ക് മടങ്ങാൻ വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.