< Back
Kerala

Kerala
വർക്കലയിൽ സ്പോർട്സ് താരമായ വിദ്യാർത്ഥിനി മരിച്ച നിലയിൽ
|15 Feb 2024 10:48 PM IST
ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയില്‍ സംസ്ഥാന താരവുമാണ് മരിച്ച അഖില
തിരുവനന്തപുരം: വർക്കലയിൽ സ്പോർട്സ് താരമായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ-പ്രിൻസി ദമ്പതികളുടെ മകളാണ്.
വൈകിട്ട് 7.30ഓടെയാണു കുട്ടിയെ രക്ഷിതാക്കൾ അവശനിലയിൽ കാണുന്നത്. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പനയറ എസ്.എന്‍.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയില്‍ സംസ്ഥാന താരവുമാണ് അഖില. 2023ൽ പൂനെയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
Summary: Sports star student found dead in Varkala, Thiruvananthapuram