< Back
Kerala
പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്
Kerala

പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

Web Desk
|
6 July 2022 8:27 PM IST

വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെന്ന പരിഗണനയിലാണ് പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലെത്തുന്നത്

മലയാളി കായിക താരമായ പി.ടി ഉഷപി.ടി ഉഷയും സംഗീത സംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരെയും രാജ്യസഭാംഗങ്ങളായി നാമനിർദേശം ചെയ്തു. വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെന്ന പരിഗണനയിലാണ് പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലെത്തുന്നത്.



ഉഷയെ രാജ്യസഭാംഗമായി തിരഞ്ഞെടുത്ത വിവരം പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. പി.ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും കായിക രംഗത്ത് അവരുടെ സംഭാവനകൾ പ്രശസ്തമാണെന്നും കഴിഞ്ഞ കുറേ കാലമായി പുതിയ കായിക താരങ്ങളെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രയത്‌നത്തിലാണ് അവരെന്നും അദ്ദേഹം കുറിച്ചു. രാജ്യസഭാംഗമായതിൽ അവരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.


ഇളയരാജ തലമുറകളെ ആകർഷിച്ചിട്ടുണ്ടെന്നും വിവിധ വികാരങ്ങളെ അദ്ദേഹം മനോഹരമായി പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Similar Posts