< Back
Kerala

Kerala
'വെർച്വൽ ക്യൂ വഴിയല്ലാതെ വരുന്നവർക്കും ദർശനത്തിന് അവസരമുണ്ടാകും': മുഖ്യമന്ത്രി
|15 Oct 2024 11:52 AM IST
സ്പോട്ട് ബുക്കിങ് എന്ന് പരാമർശിക്കാതെ പ്രഖ്യാപനം
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പോട്ട് ബുക്കിങ് എന്ന് പരാമർശിക്കാതെയാണ് പ്രഖ്യാപനം. വെർച്വൽ ക്യൂ വഴിയല്ലാതെ വരുന്നവർക്കും ദർശനത്തിന് അവസരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും, സിപിഐയുമടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നിയമസഭയിൽ ഇന്ന് വർക്കല എംഎൽഎ വി ജോയ് സബ്മിഷൻ അവതരിപ്പിക്കുന്നത്.