< Back
Kerala

Kerala
ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
|7 April 2022 3:20 PM IST
നെഞ്ചുവേദയെ തുടർന്ന് മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ബൈപാസ് സർജറിക് വിധേയനാക്കിയിരുന്നു.
കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി വരുന്നതായും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
നെഞ്ചുവേദയെ തുടർന്ന് മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ബൈപാസ് സർജറിക് വിധേയനാക്കിയിരുന്നു.