< Back
Kerala
ശ്രീനിവാസൻ വധക്കേസ്; പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം
Kerala

ശ്രീനിവാസൻ വധക്കേസ്; പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം

Web Desk
|
2 May 2022 4:43 PM IST

പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.

അതിനിടെ ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിന് നേരെ ഇന്ന് പുലർച്ചെ ആക്രമണമുണ്ടായി. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കേസിൽ അറസ്റ്റിലായ കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പികൾ എറിയുകയായിരുന്നു. ഉഗ്രശബ്ദം കേട്ടാണ് ഫിറോസിന്റെ കുടുംബം എഴുന്നേൽക്കുന്നത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Similar Posts