< Back
Kerala

Kerala
കാക്കനാട് ലഹരിക്കടത്ത് കേസ് പ്രതികളുടെ ശ്രീലങ്കൻ ബന്ധം തെളിഞ്ഞു
|27 Sept 2021 11:00 AM IST
സാമ്പത്തിക സഹായം ചെയ്ത കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു
കാക്കനാട് ലഹരിക്കടത്ത് കേസ് പ്രതികളുടെ ശ്രീലങ്കൻ ബന്ധം തെളിഞ്ഞു. ശ്രീലങ്കയിൽ നിന്നും പ്രതികളെ ഫോണിൽ വിളിച്ച മലയാളികളെ എക്സൈസ് തിരിച്ചറിഞ്ഞു. സാമ്പത്തിക സഹായം ചെയ്ത കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ റേവ് പാർട്ടി നടത്തിയ കൊടൈക്കനാലിൽ എക്‌സൈസ് സംഘം പരിശോധന നടത്തി.
കേസില്‍ ഒന്‍പത് പ്രതികളാണുള്ളത്. ശ്രീലങ്കയില്‍ നിന്ന് ഇവരെ വിളിച്ചത് മലയാളികള്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചെന്നൈയില്‍ നിന്നാണ് പ്രതികള്‍ക്ക് എംഡിഎംഎ എന്ന മയക്കുമരുന്ന് ലഭിച്ചത്. ഇവര്‍ക്ക് ലഹരിമരുന്ന് കൈമാറിയവരെ പിടികൂടാന്‍ പൊലീസ് ചെന്നൈയിലേക്ക് പോകും. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.