< Back
Kerala
ശബരിമല തീർഥാടനത്തിനെത്തിയ ശ്രീലങ്കൻ സ്വദേശിനിയെ പമ്പയിൽ  കാണാതായി
Kerala

ശബരിമല തീർഥാടനത്തിനെത്തിയ ശ്രീലങ്കൻ സ്വദേശിനിയെ പമ്പയിൽ കാണാതായി

Web Desk
|
9 Jan 2023 2:58 PM IST

ഇവർക്കായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്

പത്തനംതിട്ട: ശബരിമലയിൽ തീർഥാടനത്തിനെത്തിയ ശ്രീലങ്കൻ സ്വദേശിനിയെ പമ്പയിൽ കാണാതായി. ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് വന്ന ജലറാണിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

പമ്പയിൽ ജലക്രമീകരണം നടത്തിയാണ് സാധാരണ തീർഥാടകരെ വെള്ളത്തിലിറക്കാറുള്ളതെങ്കിലും ബാക്ടീരിയയുടെ അളവ് വൻതോതിൽ വർധിച്ചതിനാൽ പമ്പക്ക് മുകളിലുള്ള മുള്ളാർ ഡാം തുറന്നു വിട്ടിരുന്നു. നീന്തൽ വശമില്ലാത്തതിനാൽ ജലറാണി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇവർക്കായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.

Similar Posts