< Back
Kerala

Kerala
ശ്രീനിവാസൻ കൊലപാതകം;നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബി.ജെ.പി
|19 April 2022 9:50 AM IST
സമാധാന ശ്രമങ്ങളോട് സഹകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. 'ഒന്നും ചെയ്യാനാവാൻ കഴിയാത്ത പൊലീസും ജില്ല ഭരണകൂടവുമാണുള്ളത്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന വിവരമനുസരിച്ച് ശ്രീനിവാസന്റെ കൊലയാളികൾ ജില്ല ആശുപത്രിയിൽ എത്തിയിരുന്നു. അതുപോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കൊലപാതകം കഴിഞ്ഞ് ഇത്രയും സമയമായിട്ടും പ്രതികളെ കണ്ടെത്താനാകാത്തത് പരാജയമാണെന്നും' അദ്ദേഹം പറഞ്ഞു.
ജില്ലയിൽ അത്രയേറെ പൊലീസ് സുരക്ഷയുണ്ടായപ്പോഴാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എല്ലാ തെളിവുകൾ ലഭിച്ചിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും കൃഷ്ണകുമാർ മീഡിയവണിനോട് പറഞ്ഞു. എന്നാൽ സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്നാണ് ബിജെപി നിലപാട്. ഈ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.