< Back
Kerala
ശ്രീനിവാസൻ വധക്കേസ്: പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെടുത്തു
Kerala

ശ്രീനിവാസൻ വധക്കേസ്: പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെടുത്തു

Web Desk
|
9 May 2022 5:23 PM IST

ഭാരതപുഴയോരത്ത് പുൽക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെടുത്തു. പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്നാണ് ബൈക്ക് കണ്ടെടുത്തത്. ഭാരതപുഴയോരത്ത് പുൽക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കിൽ നിന്ന് രക്തക്കറ കണ്ടെത്തി. പ്രതി ഫിറോസുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബൈക്ക് കണ്ടെത്തിയത്.ഫിറോസായിരുന്നു ആ ബൈക്ക് ഉപയോഗിച്ചിരുന്നത്.

കേസിൽ 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


Similar Posts