< Back
Kerala
ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരായി
Kerala

ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരായി

Web Desk
|
28 April 2022 1:49 PM IST

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്

ആലപ്പുഴ: ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കൽ കോർപ്പറേഷൻ എംഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസും ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണുരാജും വിവാഹിതരായി. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹിതരാകുന്ന കാര്യം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അറിയിച്ചത്. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.


ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് ഐഎഎസ് എംബിബിഎസ് നേടി ഡോക്ടറയി പ്രവർത്തിക്കവെയാണ് സിവിൽ സർവീസ് നേടുന്നത്. വരൻ ശ്രീറാം വെങ്കിട്ടരാമൻ എറണാകുളം സ്വദേശിയാണ്. അടുത്തടുത്ത വർഷങ്ങളിലാണ് ഇരുവരും രണ്ടാം റാങ്കോടെ ഐഎഎസ് നേടിയത്. ശ്രീറാം വെങ്കിട്ടരാമൻ 2013ലും രേണുരാജ് 2014ലും.

ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചത് വാർത്തയായിരുന്നു. പിന്നീട് ദേവികുളം സബ്കളക്ടറായിരിക്കെ 2019ൽ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത് ഏറെ വിവാദമായിരുന്നു.

Similar Posts