< Back
Kerala
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു;  99.5 % വിജയശതമാനം
Kerala

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയശതമാനം

Web Desk
|
9 May 2025 3:15 PM IST

വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിൽ ഫലം അറിയാനാകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 424583 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടി. 99.5 ശതമാനം ആണ് വിജയശതമാനം. 61449 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.84). വിജയശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്(4115 കുട്ടികൾ). കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം.

പുനർ മൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. ഈ മാസം 28 മുതൽ ജൂൺ അഞ്ച് വരെയാണ് സേ പരീക്ഷ. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്പോൾ 10,382 പേരുടെ കുറവുണ്ടായി.

വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിൽ ഫലം അറിയാനാകും. പിആര്‍ഡി ആപ്പിന് പുറമെ ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം.

1. https://pareekshabhavan.kerala.gov.in/

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.ഇൻ

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലവും ഇന്ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും എന്ന വെബ്സൈറ്റിലും ലഭിക്കും.

സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. 4,27,000 വിദ്യാർഥികളായിരുന്നു കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയിരുന്നത്. 99.69 ആയിരുന്നു വിജയ ശതമാനം.

Similar Posts