< Back
Kerala
എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും
Kerala

എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും

Web Desk
|
25 March 2024 7:43 AM IST

അവസാന പരീക്ഷാ വിഷയം സാമൂഹ്യശാസ്ത്രം

എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് അവസാന പരീക്ഷാ വിഷയം. 4,27,105 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി.

ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക.70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

Related Tags :
Similar Posts