< Back
Kerala
erattupetta police station
Kerala

പരസ്യ മദ്യപാനം പൊലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

Web Desk
|
25 April 2024 6:53 AM IST

പത്ത് പേർക്കെതിരെ കേസെടുത്തു

കോട്ടയം: പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. തലപ്പലം സ്വദേശി പി.സി സുഭാഷ് ചന്ദ്രബോസിനാണ് മർദനമേറ്റത്. ദൃശ്യങ്ങൾ സഹിതം യുവാവ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നൽകി. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യമദ്യപാനമാണ് മർദനത്തിന് വഴിവച്ചത് . പ്രദേശത്തെ പരസ്യ മദ്യപാനം പൊലീസിൽ അറിയച്ചതിലുള്ള ശത്രുതയാണ് എസ്.ടി പ്രമോട്ടറായ സുഭാഷ് ചന്ദ്രബോസിനെ ഒരു സംഘം മർദിക്കാൻ കാരണമെന്നാണ് പൊലീസ് എഫ്.ഐ.ആർ.

അക്രമം കണ്ട് ഓടിയെത്തിയ മാതാപിതാക്കളെയും സഹോദരിമാരെയും ആക്രമിച്ചതായും എഫ്.ഐ.ആറിലുണ്ട് . പ്രദേശവവാസിയായ മാർട്ടിൻ അടക്കം 10 പേർക്കെതിരെഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. മൂന്ന് പ്രതികൾ കസ്റ്റഡിയിയിലായതായാണ് സൂചന. സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പൊലീസിൽ പരാതി നൽകി.

Similar Posts