< Back
Kerala
kochi hotel attack
Kerala

ഡിജെ പാർട്ടിക്കിടെ ഹോട്ടലിൽ കത്തികുത്ത്: രണ്ടുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Web Desk
|
23 July 2023 2:39 PM IST

പ്രതികളിലൊരാളായ രാഹുൽ രവീന്ദ്രനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊച്ചി: ഡി.ജെ പാർട്ടിക്കിടെ കൊച്ചിയിലെ ഹോട്ടലിൽ കത്തിക്കുത്ത് നടത്തിയ സംഭവത്തിൽ രണ്ടുപ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആലങ്ങാട് സ്വദേശികളായ ലിജോ കെ സിജോ, നിതിൻ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. പ്രതികളിലൊരാളായ രാഹുൽ രവീന്ദ്രനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കടവന്ത്രയില്‍ ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ മാനേജര്‍ക്ക് കുത്തേറ്റത്. ഡിജെ പാര്‍ട്ടിക്ക് കയറ്റാത്തതിനെത്തുടര്‍ന്ന് യുവാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രശ്നം പരിഹരിക്കാൻ എത്തിയ ഹോട്ടൽ മാനേജർ റോണിയെ മൂന്നംഗ സംഘം കുത്തുകയായിരുന്നു. രണ്ടുപേരെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

റോണിയുടെ കൈക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പാർട്ടിക്കിടെ പ്രതികൾ മദ്യപിച്ചിരുന്നതായാണ് വിവരം. മദ്യപിച്ചു ജീവനക്കാരുമായി തർക്കമുണ്ടായപ്പോഴാണ് റോണി ഇടപെട്ടത്. സംഭവത്തിന് ശേഷം പ്രതികളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതികൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകൾ നടത്തി വരികയാണ്

Similar Posts