< Back
Kerala

Kerala
'പുഴുവരിച്ച ചിക്കൻ വിഭവങ്ങൾ'; കണ്ണൂരിൽ 58 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
|4 Jan 2023 11:59 AM IST
ആദ്യമായണ് ജില്ലയിൽ ഇത്രയധികം പഴയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ണൂർ: ജില്ലയിലെ 59 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി. പുഴുവരിച്ചതും പഴകിയതുമായ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. ചിക്കൻ വിഭവങ്ങളാണ് പിടിച്ചെടുത്തതിൽ കൂടുതലും. ആദ്യമായണ് ജില്ലയിൽ ഇത്രയധികം പഴയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആറ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്കെല്ലാം നോട്ടീസ് നൽകും. മറുപടി കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടയത്ത് ഭക്ഷ്യവിധബാധയേറ്റ് യുവതി മരിക്കാനിടയായ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു.