< Back
Kerala

Kerala
കടബാധ്യത; സംസ്ഥാന പുരസ്കാര ജേതാവായ കര്‍ഷകന്‍ ജീവനൊടുക്കി
|15 Feb 2026 9:30 AM IST
ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്
കണ്ണൂര്‍: കടബാധ്യതയെ തുടർന്ന് കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന പുരസ്കാരം ഏലിയാസ് നേടിയിരുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് ഏലിയാസ് കൃഷി ചെയ്തിരുന്നു. കര്‍ഷകനായ ഏലിയാസിന് കഴിഞ്ഞ മഴക്കാലത്ത് വലിയ കൃഷി നാശമുണ്ടായിരുന്നു. കടബാധ്യത കൂടിയതിന് പിന്നാലെയാണ് ജീവനടൊക്കിയത്.