< Back
Kerala

Kerala
സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം ഇനി എന്‍ട്രന്‍സ് പരീക്ഷ വഴി
|1 March 2024 9:02 PM IST
2024-25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്‌സിങ് പ്രവേശനം നിയന്ത്രിക്കാനെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ അധ്യയന വർഷം പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെങ്കിലും മുൻവർഷത്തെ പ്രവേശനരീതി തുടരാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.