
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം 2024; മമ്മൂട്ടി മികച്ച നടൻ
|മികച്ച നടി ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
തൃശൂർ: ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അനശ്വരമാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടൻ. ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്ക്കാരം മമ്മൂട്ടി നേടുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരവും തിരക്കഥാകൃത്തിനുള്ള പുരസ്ക്കാരവും മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ചിദംബരം സ്വന്തമാക്കി. അഭിനയത്തിനുള്ള പ്രത്യേക പരാമർശം -ടോവിനോ തോമസ്( എആർഎം) ആസിഫലി ( കിഷ്കിന്ധാ കാണ്ഠം ), മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രൻ (പാരഡൈസ്) ജ്യോതിർമയി (ബൊഗെയിൻ വില്ല) എന്നിവരും അർഹരായി.
സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 2024 ലെ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്.മമ്മൂക്ക ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിൽ ആണ്. മമ്മൂട്ടി യുവതാരങ്ങൾക്ക് കൂടി പ്രചോദനമാണെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞു. ദേശിയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ദേശിയ അവാർഡുകളിൽ മമ്മൂട്ടിയെ അവഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് പുരസ്ക്കാരങ്ങൾ
- മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്( മഞ്ഞുമ്മൽ ബോയ്സ് )
- മികച്ച കഥാകൃത്ത്- പ്രസന്ന വിതാനഹെ (പാരഡൈസ് ),
- മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ ) മികച്ച സ്വഭാവ നടി ലിജോ മോൾ ജോസ്, മികച്ച ജനപ്രിയ ചിത്രം- പ്രേമലു)മികച്ച ഗാനരചയിതാവ്-വേടൻ
- മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് - പാരഡൈസ് (പ്രസന്ന വിതനഗേ)
- സ്ത്രീ-ട്രാൻസ്ജെൻഡർ സിനിമയ്ക്കുള്ള പുരസ്കാരം- പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം)
- വിഷ്വൽ എഫക്റ്റ് - ARM
- നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ
- ജനപ്രിയചിത്രം -പ്രേമലു
- നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല
- ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്
- ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ -രാജേഷ് ഗോപി -ബറോസ്
- വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല
- മേക്കപ്പ് -റോണക്സ് സേവ്യർ - ഭ്രമയുഗം, ബൊഗെയ്ൻവില്ല
- ശബ്ദരൂപകല്പന - ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്
- സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി
- കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്
- എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം