< Back
Kerala

Kerala
ദേശീയപാത വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാർ സഹായം
|17 July 2024 3:59 PM IST
ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ സഹായം. രണ്ട് ദേശീയപാതകളുടെ വികസനത്തിന് സംസ്ഥാനം ജി.എസ്.ടി വിഹിതവും, റോയൽറ്റിയും ഒഴിവാക്കും. എറണാകുളം ബൈപാസ് (NH 544), കൊല്ലം- ചെങ്കോട്ട (NH 744) എന്നീ പാത നിർമാണത്തിനാണ് സംസ്ഥാനം പങ്കാളിത്തം വഹിക്കുക. ദേശീയപാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
രണ്ടു പാത നിർമ്മാണങ്ങൾക്കും കൂടി 741.35 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകും. ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ദേശീയപാത- 66 വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. പദ്ധതിയെ കൂടുതൽ വേഗത്തിലാക്കാൻ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.