< Back
Kerala

Kerala
ഇന്ത്യ-പാക് സംഘർഷം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾ മാറ്റിവെച്ചു
|9 May 2025 7:00 PM IST
അവശേഷിക്കുന്ന ആറ് ജില്ലകളിലെ പരിപാടികൾ മാറ്റിവെച്ചു
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾ മാറ്റിവെച്ചു. അവശേഷിക്കുന്ന ആറ് ജില്ലകളിലെ പരിപാടികൾ മാറ്റിവെച്ചു. നിലവിൽ നടക്കുന്ന മേളകളിൽ കലാപരിപാടികൾ ഉണ്ടാവില്ല. ഇന്ത്യ - പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിൽ മേളകൾ ആരംഭിച്ച ജില്ലകളിൽ എക്സിബിഷൻ മാത്രം നടക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാതിർത്തിയിലെ അടിയന്തര സാഹചര്യം അടിയന്തര മന്ത്രിസഭായോഗം വിലയിരുത്തി. സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. ഓൺലൈനായാണ് യോഗം നടന്നത്.