< Back
Kerala

Kerala
'വ്യക്തിപരമായ സന്ദർശന വിവരങ്ങളും അറിയിക്കണം'; സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സർക്കർ
|18 Aug 2023 11:54 AM IST
വ്യക്തിപരമായ വിദേശ യാത്രകൾക്ക് അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നു
തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സംസ്ഥാന സർക്കാർ. വ്യക്തിപരമായ സന്ദർശന വിവരവും സർക്കാരിനെ അറിയിക്കണമെന്നാണ് പുതിയ നിർദേശം.
വ്യക്തിപരമായ വിദേശ യാത്രകൾക്ക് അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നു, ഇതോടെയാണ് അനുമതിക്ക് പകരം അറിയിക്കണമെന്ന വ്യവസ്ഥ കേരളം കൊണ്ടു വന്നത്. സന്ദർശിക്കുന്ന രാജ്യമടക്കം കേഡർ കൺട്രോളിംഗ് അതോറിറ്റിയെ അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.