< Back
Kerala
ക്രമസമാധാനം ഉറപ്പാക്കും; ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍
Kerala

'ക്രമസമാധാനം ഉറപ്പാക്കും'; ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

Web Desk
|
1 July 2025 7:59 AM IST

സര്‍ക്കാരിന് നന്ദി പറഞ്ഞ് റവാഡ ചന്ദ്രശേഖര്‍

തിരുവന്തപുരം: ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡാ ചന്ദ്രശേഖര്‍. സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാന പാലനം ഏറ്റവും നന്നായി നടക്കുന്നത് കേരളത്തിലാണെന്നും ക്രമസമാധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ട സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റം സൗഹാര്‍ദ പൂര്‍ണമാകും. പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജന സൗഹൃദമാക്കുമെന്നും റവാഡ ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി.

വാര്‍ത്താസമ്മേളനത്തിനിടെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പരാതിയുമായെത്തി. പിന്നീട് പരിശോധിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംസ്ഥാന പൊലീസ് മേധാവിയായി അദ്ദേഹം ചുമതലയേറ്റത്.

Similar Posts