< Back
Kerala
സി.കൃഷ്ണകുമാറിന് എതിരെ പാര്‍ട്ടിക്ക് ലഭിച്ച പരാതി സംസ്ഥാന പ്രസിഡന്റ് പരിശോധിക്കും: എം.ടി രമേശ്
Kerala

സി.കൃഷ്ണകുമാറിന് എതിരെ പാര്‍ട്ടിക്ക് ലഭിച്ച പരാതി സംസ്ഥാന പ്രസിഡന്റ് പരിശോധിക്കും: എം.ടി രമേശ്

Web Desk
|
27 Aug 2025 6:42 PM IST

വി.ഡി സതീശന് ബോംബും പൊട്ടാസും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു

പാലക്കാട്: സി.കൃഷ്ണകുമാറിനെതിരെ പാര്‍ട്ടിക്ക് ലഭിച്ച പരാതി സംസ്ഥാന പ്രസിഡന്റ് പരിശോധിക്കുമെന്ന് ബിജെപി നേതാവ് എം.ടി രമേശ്. വി.ഡി സതീശന് ബോംബും പൊട്ടാസും തമ്മിലുള്ള വ്യത്യാസം അറിയില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം തുടരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വി.ഡി സതീശനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടോ യെന്നും എം ടി രമേശ് ചോദിച്ചു.

അതേസമയം, സി. കൃഷ്ണകുമാറിന് എതിരെ പാലക്കാട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്.

യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചിട്ടുണ്ട്.

Similar Posts