< Back
Sports
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം
Sports

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം

Web Desk
|
28 Oct 2025 7:48 AM IST

ജേതാക്കൾക്ക് ഗവർണർ സ്വർണക്കപ്പ് സമ്മാനിക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച തിരുവനന്തപുരം ഓവറോൾ ചാന്പ്യൻഷിപ്പ് ഉറപ്പിച്ചു. മലപ്പുറമാണ് അത്‌ലറ്റിക്‌സിൽ മുന്നിൽ നിൽക്കുന്നത്. പാലക്കാടാണ് അത്‌ലറ്റിക്സ് കിരീടത്തിനുള്ള മത്സരത്തിൽ രണ്ടാമത്. അത്‌ലറ്റിക്സിൽ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റർ റിലേ മത്സരങ്ങളോടെ ഈ വർഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റർ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ സ്വര്ർണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പു സമ്മാനിക്കും.ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കൾക്ക് ഗവർണർ സ്വർണക്കപ്പ് സമ്മാനിക്കും.

ഇല്ലായ്മകളുടെ പരിമിതികളിൽ നിന്നും ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്നും കനക നേട്ടം കൊയ്തവരെക്കൊണ്ട് നിറഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കാണ് ഇന്ന് സമാപനം. ഓടിയും ചാടിയും നീന്തിയും, ഗോളടിച്ചും ജീവിത വഴികൾ തെളിക്കാൻ ശ്രമിച്ചവരുടെ പ്രതീക്ഷയിൽ ഓവറോളിൽ തിരുവനന്തപുരം ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചിട്ടുണ്ട്. നഗ്നപാദരും, കടം വാങ്ങിയ പോളിൽ കുതിച്ചവരും ഔദ്യാര്യത്തിൽ കിട്ടിയ സ്പെക്കിൽ പൊന്നുവിളയിച്ചവരും തീർത്ത പ്രകടനത്തിൽ മലപ്പുറമാണ് അത് ലറ്റിക്സിൽ മുന്നിൽ. സമാന സാഹചര്യങ്ങളിലൂടെ മുന്നേറിയ പാലക്കാടാണ് അത്‌ലറ്റിക്സ് കിരീടത്തിനുള്ള മത്സരത്തിൽ രണ്ടാമത്. അത്‌ലറ്റിക്‌സിൽ 16 ഫൈനലുകൾ ഇന്നുണ്ട്. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റർ റിലേ മത്സരങ്ങളോടെ ഈ വർഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. കായിക മേളയ്ക്ക് ഇത്തവണ മുതൽ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പു സമ്മാനിക്കും എന്നതാണ് പ്രത്യേകത. മുൻപ് കാലങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് മാത്രമായിരുന്നു സ്വർണ കപ്പ് സമ്മാനിച്ചിരുന്നത്. 400 മീറ്റർ ഫൈനലും ഇന്നാണ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടയുടെ സജീവ സാനിധ്യത്തിനൊപ്പം വീടില്ലാതെ നേട്ടം കൊയ്ത മികച്ച പ്രതിഭകൾക്ക് ഉറപ്പായും വീടു നൽകുമെന്ന മനുഷ്യത്വപരമായ ഇടപെടലും കണ്ട സ്കൂൾ കായിക മേളയായിരുന്നു തിരുവനന്തപുരത്തേത്.

Related Tags :
Similar Posts